തുറവൂർ:ഓൺ ലൈൻ പഠനത്തിനായി വെട്ടയ്ക്കൽ കാർഷിക സഹകരണ ബാങ്ക് 5 ടെലിവിഷൻ വിതരണം ചെയ്തു.കണ്ടമംഗലം രാജരാജേശ്വരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെയും, പട്ടണക്കാട് ഗവ. വൊക്കേഷണൽ ഹയർ സെക്കനി സ്കൂളിലെയും വിദ്യാർത്ഥികൾക്കാണ് ടെലിവിഷൻ നല്കിയത്. മന്ത്രി പി.തിലോത്തമൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ബാങ്ക് പ്രസിഡൻറ് പി.ഡി. ബിജു അദ്ധ്യക്ഷനായി. പട്ടണക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. പ്രമോദ്, മാരിടൈം ഡയറക്ടർ ബോർഡംഗം എൻ.പി. ഷിബു, ചേർത്തല സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ കെ. ദീപു, പഞ്ചായത്തംഗം ശ്യാമളാ അശോകൻ,വെട്ടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.കെ.മോഹനൻ, കണ്ടമംഗലം ക്ഷേത്രസമിതി പ്രസിഡന്റ് പി.ഡി. ഗഗാറിൻ, സ്കൂൾ മാനേജർ ഷാജി കെ തറയിൽ,ബാങ്ക് സെക്രട്ടറി വി.സി. അമ്പിളി, ബോർഡ് മെമ്പർമാരായ ടി.ജി. രാംലാൽ, വി. ഷാജി, പി.എൻ. പ്രസന്നൻ, വി.വി. ഷൈജൻ, എസ്.വിജയൻ, സി.പി.ഐ. വെട്ടയ്ക്കൽ എൽ.സി. സെക്രട്ടറി സി.ബി. മോഹൻദാസ് എന്നിവർ പങ്കെടുത്തു.