ഹരിപ്പാട്: ഓൺ ലൈൻ പഠനത്തിന് കഴിയാതിരുന്ന തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് 9-ാം വാർഡിലെ 2 കുട്ടികളുടെ കുടുംബത്തിന് ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരി ടി.വി വാങ്ങി നൽകി. വാർഡ് മെമ്പർ സുധിലാൽ തൃക്കുന്നപ്പുഴ , ബ്ലോക്ക് പഞ്ചായത്തംഗം ശ്രീകല, കോൺഗ്രസ് തൃക്കുന്നപ്പുഴ മണ്ഡലം പ്രസിഡന്റ് തൃക്കുന്നപ്പുഴ പ്രസന്നൻ , കാർത്തികപ്പള്ളി ബ്ലോക്ക് വൈസ് പ്രസിഡന്റ് ആർ. ശ്രീകുമാർ , ബൂത്ത് പ്രസിഡന്റ് അനീഷ് പനവേലിൽ എന്നിവർ പങ്കെടുത്തു