ആലപ്പുഴ: വിശ്വ സമാധാനത്തിനും മാനവരാശിയുടെ ആരോഗ്യത്തിനും പൗരാണിക ഭാരതം ലോകത്തിനു സംഭാവന നൽകിയ യോഗയ്ക്ക് അന്താരാഷ്ട്ര തലത്തിൽ അംഗീകാരവും പ്രചാരണവും നേടിക്കൊടുത്തത് നരേന്ദ്ര മോദി സർക്കാർ ആണെന്ന് ബി. ജെ. പി ജില്ലാ പ്രസിഡണ്ട് എം.വി.ഗോപകുമാർ പറഞ്ഞു.
അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി ആലപ്പുഴയിൽ നടന്ന യോഗ പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗോപകുമാർ.
യോഗ ഇൻസ്ട്രക്ടർ എൻ.എം. റിച്ചു, ബി.ജെ.പി. ജില്ലാ സെൽ കോഡിനേറ്റർ ജി. വിനോദ് കുമാർ, യുവമോർച്ച ജില്ലാ പ്രസിഡന്റ് അനീഷ് തിരുവമ്പാടി,സംസ്ഥാന സമിതി അംഗം പ്രസാദ് കുമാർ പൈ, വി.സി.സാബു എന്നിവർ സംസാരിച്ചു.