ആലപ്പുഴ: തോട്ടപ്പള്ളി പൊഴിമുഖത്ത് നിന്നു ഖനനം ചെയ്യുന്ന മണൽ ജിയോ ബാഗുകളിൽ നിറച്ച് ജില്ലയിലെ കടലാക്രമണ കേന്ദ്രങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് ആവശ്യപ്പെട്ടു. ജില്ലയിലെ പള്ളിത്തോട് മുതൽ ആറാട്ടുപുഴ വരെയുള്ള പ്രദേശങ്ങളിൽ രൂക്ഷമായ കടലാക്രമണമാണ് അനുഭവപ്പെടുന്നത്. കടൽഭിത്തി നിർമ്മാണത്തിന് ഫലപ്രദമായ നടപടികൾ ഉണ്ടായിട്ടില്ല. കടലാക്രമണ കേന്ദ്രങ്ങൾ സന്ദർശിച്ച് അടിയന്തര നടപടികൾ സ്വീകരിക്കാൻ ഗവ സെക്രട്ടറിമാരുടെ സംഘത്തെ അയയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്റിയ്ക്ക് സന്ദേശമയച്ചെന്നും ആഞ്ചലോസ് പറഞ്ഞു.