ആലപ്പുഴ: തോട്ടപ്പളളി ലീഡിംഗ് ചാനലിൽ അടിഞ്ഞു കൂടിയിരിക്കുന്ന മണലും ചെളിയും അടിയന്തരമായി നീക്കം ചെയ്യണമെന്ന് നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ബേബി പാറക്കാടൻ ആവശ്യപ്പെട്ടു. കരിമണൽ ഖനനത്തെ സംബന്ധിച്ചുള്ള സി.പി.ഐ- സി.പി.എം തർക്കംമൂലം കൃഷിക്കാർ ബലിയാടുകളായി മാറുകയാണന്നും അദ്ദേഹം അഭിപ്രായപ്പെ ട്ടു.