ആലപ്പുഴ:നാടിനുവേണ്ടി പൊരുതി ജീവൻ നഷ്ടമാവുന്നവർക്ക് മരണമില്ലെന്നും കാലങ്ങൾ കഴിഞ്ഞാലും അമരന്മാരായി അവർ ദേശസ്നേഹികളുടെ മനസിൽ ഉണ്ടാകുമെന്നും ബി.ജെ.പി. ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു.

ഭാരതത്തിൽ ചൈനയുടെ വ്യക്താക്കളായി സി.പി.എം.മാറുന്നത് അവരുടെ യഥാർത്ഥ സ്വഭാവമാണ് കാണിക്കുന്നത്.നിസാര പ്രശ്നങ്ങൾക്ക് പോലും ചില രാഷ്ട്രങ്ങളെ വിമർശിക്കുന്ന സി.പി.എം നാളിതുവരെ ചൈനയ്‌ക്കെതിരെ ഒന്നും ഉരിയാടിയിട്ടില്ല.

ഇന്ത്യാ-ചൈനാ സംഘർഷത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ ചിത്രത്തിൽ പുഷ്‌പാർച്ചന നടത്തുകയായിരുന്നു അദ്ദേഹം..

ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ,വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി പി.കെ.വാസുദേവൻ, സെക്രട്ടറി ടി. സജീവ് ലാൽ, ജില്ലാ സെൽ കോഡിനേറ്റർ ജി. വിനോദ് കുമാർ, യുവമോർച്ച ജില്ലാ പ്രസിഡന്റ് അനീഷ് തിരുവമ്പാടി, ആർ. ഉണ്ണികൃഷ്ണൻ, വി.ശ്രീജിത്ത്, സജി.പി.ദാസ്, വി.സി.സാബു എന്നിവർ പങ്കെടുത്തു.