കായംകുളം: ഓണാട്ടുകര സ്വാശ്രയ സമിതിയുടെ ആഭിമുഖ്യത്തിൽ വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തിയ യോഗാ ദിനാചരണ പരിപാടികൾ വിശ്വായുർവേദ പരിഷത്ത് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഡോ.ജെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സമിതി പ്രസിഡന്റ് ഡോ. ജി.മധു അധ്യക്ഷത വഹിച്ചു.

യോഗ സാദ്ധ്യതകളും പ്രചരണവും എന്ന വിഷയത്തിൽ നടന്ന ചർച്ചയ്ക്ക് അഭിഭാഷക പരിഷത്ത് അഖിലേന്ത്യാ സെക്രട്ടറി അഡ്വ. ആർ.രാജേന്ദ്രൻ, ഐ.എച്ച്.എം. എ സംസ്ഥാന ട്രഷറർ ഡോ. അഭിലാഷ് മോഹൻ, എ.എച്ച്. എം.എ ജില്ലാ പ്രസിഡന്റ് ഡോ.രവികുമാർ കല്യാണിശേരിൽ, ഡോ.പി.ബിജു എന്നിവർ നേതൃത്വം നൽകി.
കെ.പ്രേം കുമാർ,കെ.ജി. ജയകുമാർ എന്നിവർ പ്രഭാഷണം നടത്തി.