ഹരിപ്പാട്: മാതൃ രാജ്യത്തിനായി പോരാടി വീരമൃത്യുവരിച്ച ജവാന്മാർക്ക് ബി.എം.എസ് കാർത്തികപ്പള്ളി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരാഞ്ജലി അർപ്പിച്ചു. കാർത്തികപ്പള്ളി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ് സി.ഗോപകുമാർ, മേഖലാ പ്രസിഡന്റ് എസ്.സന്തോഷ്, സെക്രട്ടറി ഡി.അനിൽകുമാർ, ഖജാൻജി പി.ദിനുമോൻ, ജോയിന്റ് സെക്രട്ടറി ആർ.രാജേഷ് എന്നിവർ സംസാരിച്ചു.