ഹരിപ്പാട്: മുതുകുളം കരുണാ സാമൂഹികവേദിയുടെ ആഭിമുഖ്യത്തിൽ 2020 ലെ കൊപ്പാറ എസ്.നാരായണൻ നായർ അവാർഡ് നേടിയ ഹെൽത്ത്‌ ഫോർ ആൾ ഫൗണ്ടേഷൻ ചെയർമാനും, ആലപ്പുഴ മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ വിഭാഗം മേധാവിയുമായ ഡോ.ബി.പദ്മകുമാറിനെ ആദരിച്ചു. കരുണാ സാമൂഹികവേദി പ്രസിഡന്റ് എൻ.രാജ്‌നാഥ് പൊന്നാട അണിയിച്ച് ആദരിച്ചു. ഉപഹാരവും സമർപ്പിച്ചു. എസ്.കെ.പിള്ള, കെ.രാജേഷ് കുമാർ, അഭിഷേക്.എസ്, വിജു.വി എന്നിവർ സംസാരിച്ചു.