കായംകുളം: കൊവിഡ് പ്രതിരോധത്തിൽ തികഞ്ഞ അനാസ്ഥയാണ് കായംകുളം നഗരസഭ കാട്ടുന്നതെന്ന് ബി.ഡി. ജെ.എസ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു.
ചിറക്കടവം 342-ാം നമ്പർ ശാഖാ യോഗം ഗുരുമന്ദിരത്തിന് പടിഞ്ഞാറ് വശം നഗരസഭാ വക സ്ഥലത്ത് ക്വാറന്റൈൻ സെന്ററിൽ നിന്നുള്ള അവശിഷ്ടങ്ങൾ സുരക്ഷ ഉറപ്പാക്കാതെ അലക്ഷ്യമായി ഉപേക്ഷിക്കുന്നതിൽ പ്രദേശവാസികൾ ആശങ്കയിലാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
യോഗം ജില്ലാ വൈസ് പ്രസിഡന്റ് പി.പ്രദീപ് ലാൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് വി.സുരേഷ് ബാബു,പി .എസ് ബേബി,വിഷ്ണുപ്രസാദ്,ഷീല മോഹൻ,ശോഭാ അനിൽ,സുധീർ ദത്ത്,ഹരിദാസൻ എന്നിവർ പങ്കെടുത്തു.