ambala

അമ്പലപ്പുഴ: തോട്ടപ്പള്ളിയിൽ കരിമണൽ ഖനനത്തിനെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തിലുള്ള റിലേ സത്യാഗ്രഹം പുനരാരംഭിച്ചു. ധീവരസഭ ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. പ്രകാശൻ ഇന്നലെ സത്യാഗ്രഹം അനുഷ്ഠിച്ചു. ധീവരസഭ സംസ്ഥാന സെക്രട്ടറി സി. ഗോപിനാഥ് സമരം ഉദ്ഘാടനം ചെയ്തു. ധീവരസഭ ജില്ലാ സെക്രട്ടറി എൻ.ആർ.ഷാജി മുഖ്യപ്രഭാഷണം നടത്തി.സമരസമിതി ചെയർപേഴ്സൺ റഹ്മത്ത് ഹാമിദ് അദ്ധ്യക്ഷത വഹിച്ചു ജനറൽ കൺവീനർ കെ.പ്രദീപ് സ്വാഗതം പറഞ്ഞു. സമര സമിതി നേതാക്കളായ ആർ.സജിമോൻ, എ.കെ. ബേബി, എം.എച്ച്.വിജയൻ, ആരോമൽ, അരുൺ അനിരുദ്ധൻ, എം.വി രഘു, പ്രകാശൻ, ബിന്ദു ഷാജി, സുലേഖ ബാബു എന്നിവർ സംസാരിച്ചു.