ആലപ്പുഴ: കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം നേതാക്കളും നടത്തുന്ന അധിക്ഷേപം അവസാനിപ്പിച്ചില്ലെങ്കിൽ അതേ ഭാഷയിൽത്തന്നെ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.

കാലാകാലങ്ങളായി ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധികളേയും നേതാക്കളേയുമെല്ലാം വൃത്തികെട്ട പ്രചരണ രീതികളിലൂടെ അപമാനിക്കനും അധിക്ഷേപിക്കാനും മുതിർന്നിട്ടുള്ള സി.പി.എം നേതാക്കളാണ് മുല്ലപ്പള്ളിയുടെ പ്രസ്താവനയിൽ വിലപിക്കുന്നതെന്നും കൊടിക്കുന്നിൽ പറഞ്ഞു.