മാരാരിക്കുളം:മണ്ണഞ്ചേരി പൊന്നാട് പെരുന്തുരുത്ത് പാടശേഖര നെൽ ഉത്പാദക സമിതിയുടെ നേതൃത്വത്തിൽ പൊന്നാട് പെരുന്തുരുത്ത് കരി പാടശേഖരത്തിൽ രണ്ടാം കൃഷിയുടെ വിതയുടെയും തൊഴിലുറപ്പ് പ്രവൃത്തികളുടെയും ഉദ്ഘാടനം ഇന്ന് രാവിലെ 9 ന് നടക്കും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് സന്തോഷ് വിത ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീനാ സനൽ കുമാർ തൊഴിലുറപ്പ് പ്രവൃത്തി ഉദ്ഘാടനവും നിർവഹിക്കും.ജില്ലാ പഞ്ചായത്ത് അംഗം പി.എ. ജുമൈലത്ത് നിലം അളക്കാനുള്ള അപേക്ഷ സ്വീകരിക്കും.മനോഹരൻ നന്ദികാട് കാവുങ്കൽ ഗ്രാമീണ കർഷകർക്കായുള്ള വിത്ത് വിതരണം നിർവ്വഹിക്കും.കൃഷി ഓഫീസർ ജി.വി.റെജി,ഹസീന ബഷീർ,പി.എ.സബീന രജനി,പി.എൻ.ദാസൻ,പി.വി. ചിദംബരൻ എന്നിവർ പങ്കെടുക്കും.