ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി ഒരുക്കങ്ങൾ സജീവമാക്കാൻ മുസ്ലിംലീഗ് ജില്ലാ നേതൃയോഗം തീരുമാനിച്ചു.
വോട്ടർപട്ടികയിൽ പേർ ചേർക്കൽ പൂർത്തീകരിക്കാൻ കഴിയാത്ത ഇടങ്ങളിൽ അതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യോഗം നിർദ്ദേശിച്ചു. യോഗം സംസ്ഥാന സെക്രട്ടറി ടി.എം.സലിം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.എം.നസീർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ പി.ഷാഹുൽ ഹമീദ് റാവുത്തർ, ഇവൈഎം ഹനീഫ മൗലവി, നസീം ഹരിപ്പാട്, സെക്രട്ടറി എസ് എ അബ്ദുൽ സലാം ലബ്ബ, മണ്ഡലം ഭാരാഹികളായ പി.കെ.ഫസലുദ്ദീൻ,കെ.ബഷീർ മൗലവി, അയ്യൂബ് മജീദ്, വാഴയിൽ അബ്ദുല്ല, ബഷീർ തട്ടാപറമ്പിൽ, മുഹമ്മദ് കബീർ, എം.എ.ലത്തീഫ്, ഫക്രുദ്ദീൻ അലി അഹമ്മദ്, ടി.എ.അബ്ദുൽ മജീദ്, പൂക്കുഞ്ഞ് കോട്ടപ്പുറം പി. എസ് ഉമ്മർകുട്ടി, എംഎസ് സലാമത്ത്, യൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ് എ.ഷാജഹാൻ, സെക്രട്ടറി പി.ബിജു തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഡ്വ. എച്ച്.ബഷീർകുട്ടി സ്വാഗതവും സെക്രട്ടറി എസ്.നുജുമുദ്ദീൻ നന്ദിയും പറഞ്ഞു.