ആലപ്പുഴ: ഹൈക്കോടതി അനുമതിയെ തുടർന്ന് തോട്ടപ്പള്ളി പൊഴിമുഖത്ത് നിന്നുള്ള മണലെടുപ്പ് കെ.എം.എം.എൽ പുനരാരംഭിച്ചു. സ്റ്റോപ്പ് മെമ്മോ പിൻവലിച്ചതായി പഞ്ചായത്ത് സെക്രട്ടറി നൽകിയ കത്തിനെ തുടർന്ന് മണൽ നീക്കം ചെയ്യുന്നതിന് കോടതി അനുമതി നൽകിയത്. ഇന്നലെയും പൊലീസ് കാവലിൽ മണൽ പൊഴിമുഖത്ത് നിന്ന് നീക്കം ചെയ്തു.