വള്ളികുന്നം: രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീ ജവാൻമാർക്ക് ആദരാഞ്ജലി അർപ്പിച്ച് ബി.ജെ.പി വള്ളികുന്നം കിഴക്ക് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദീപം തെളിയിച്ചു. മാവേലിക്കര നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഹരീഷ് കാട്ടൂർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ ജയിംസ് വള്ളികുന്നം അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം രാജേന്ദ്രനാഥ് ഈരിക്കത്തറ മുഖ്യപ്രഭാഷണം നടത്തി. ഏരിയ ജനറൽ സെക്രട്ടറി സുരേഷ് സോപാനം, ഒ ബി സി മോർച്ച നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സുധിതാളീരാടി, വിജയൻ തുണ്ടിൽ, സുരേഷ് കുമാർ,രാഗേഷ് കാട്ടൂർ, പ്രകാശ്, മനോജ്‌, അരവിന്ദാഷൻ.ശിവൻകുട്ടി .കൃഷ്ണൻ നായർ, സുബിത്ത്സുരാജൻ എന്നിവർ പങ്കെടുത്തു.