പൂച്ചാക്കൽ: ചെങ്ങണ്ട പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തൈക്കാട്ടുശേരി ഏഴാം വാർഡിൽ മിലന്തി ഭവനിൽ റിട്ട. എൻജിനിയർ പുരുഷോത്തമന്റെ മകൻ ഹേമന്തിന്റെ ( 36 ) മൃതദേഹമാണ് ഇന്നലെ കേളമംഗലം ഭാഗത്ത് കണ്ടെത്തിയത്. വാരനാട്ടുള്ള സഹോദരിയുടെ വീട്ടിലേക്ക് പോകുന്നെന്ന് പറഞ്ഞ് ശനിയാഴ്ച വീട്ടിൽ നിന്നും ബൈക്കിൽ ഇറങ്ങിയ ഹേമന്ത് ബൈക്ക് റോഡരികിൽ വച്ചശേഷം പാലത്തിൽ നിന്ന് കായലിലേക്ക് ചാടുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്നലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.അമ്മ: മിലന്തി. സഹോദരി: ഡോ: ഹേമലത. കോൺഗ്രസ് നേതാവ് രൂപേഷ് സഹോദരീഭർത്താവാണ്.