പൂച്ചാക്കൽ: എസ്.എൻ.ഡി.പി.യോഗം 613-ാം നമ്പർ മാക്കേകടവ് ശാഖയിൽ 'അറിവ് " പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ചേർത്തല യൂണിയൻ പ്രസിഡന്റ് കെ.വി.സാബുലാലും, സെക്രട്ടറി വി.എൻ.ബാബുവും ചേർന്ന് നിർവഹിച്ചു. ഉദ്യോഗാർത്ഥികൾക്കും വിദ്യാർത്ഥികൾക്കും സൗജന്യ പഠന ക്ലാസുകൾ നടത്തുന്നതും പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതാണ് പദ്ധതി.
ജൂൺ ഒന്നിന് ക്ഷേത്രം ഓഡിറ്റോറിയത്തിൽ ആരംഭിച്ച ഓൺലൈൻ പഠന ക്ലാസിൽ നൂറിലധികം കുട്ടികൾ പഠിക്കുന്നുണ്ട്.ശാഖ പരിധിയിലുള്ള അർഹരായ മുഴുവൻ കുട്ടികൾക്കും ടെലിവിഷനും മറ്റ് പഠനോപകരണങ്ങളും ലഭ്യമാക്കുമെന്ന് കോർഡിനേറ്റർ ആർ.ശ്യാം രാജ് പറഞ്ഞു.
യോഗത്തിൽശാഖ പ്രസിഡന്റ് കെ.ധനഞ്ജയൻ അദ്ധ്യക്ഷത വഹിച്ചു. യോഗംഡയറക്ടർ ബോർഡ് അംഗം ബൈജു അറുകുഴി, എസ്.കെ.സുധീർ കോയിപ്പറമ്പ് ,എം.കെ.പങ്കജാക്ഷൻ, ആർ.ശ്യാംരാജ്, ഷാജി മരോട്ടിക്കൽ, എസ്.വിനയകുമാർ, പ്രകാശൻ, ജോഷി, സലി വെളിച്ചിറ, സജീഷ് എന്നിവർ സംസാരിച്ചു.