മാരാരിക്കുളം:വിവിധ കൃഷിഭവനുകളുടെ ആഭിമുഖ്യത്തിൽ ഇന്ന് ഞാ​റ്റുവേല ചന്ത നടക്കും.പച്ചക്കറിവിത്ത്,തൈകൾ, ഫലവൃക്ഷ തൈകൾ,തെങ്ങിൻ തൈകൾ,ടിഷ്യു കൾച്ചർ വാഴ,വളങ്ങൾ തുടങ്ങിയവ ചന്തകളിൽ ലഭിക്കും. കാർഷിക പ്രദർശനവും ഉണ്ടാകും.മണ്ണഞ്ചേരി പഞ്ചായത്ത് കമ്മ്യൂണി​റ്റി ഹാളിൽ ബ്ലോക്കുതല ചന്തയുടെ ഉദ്ഘാടനം പ്രസിഡന്റ് ഷീന സനൽകുമാർ നിർവഹിക്കും. നടീൽ വസ്തുക്കളുടെ വിതരണം കെ ടി മാത്യു നിർവഹിക്കും.
സുഭിക്ഷകേരളം പദ്ധതി പ്രകാരമുള്ള വിത്തും വളവും പി.എ.ജുമൈലത്ത് വിതരണം ചെയ്യും.എം.എസ്.സന്തോഷ് അദ്ധ്യക്ഷനാകും.ആര്യാട് കൃഷിഭവൻ ലൂഥറൻ സ്‌കൂളിൽ സംഘടിപ്പിക്കുന്ന ഞാ​റ്റുവേല ചന്ത ഷീന സനൽകുമാർ ഉദ്ഘാടനം ചെയ്യും. കവിതാ ഹരിദാസ് അദ്ധ്യക്ഷയാകും.