മാവേലിക്കര: തരിശുകിടക്കുന്ന ദേവസ്വം ഭൂമികൾ ഹരിതാഭമാക്കുന്നതിനായി വിഭാവനം ചെയ്ത ദേവഹരിതം പദ്ധതിയ്ക്ക് കൊറ്റാർകാവ് ക്ഷേത്രത്തിൽ തുടക്കമായി. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം കെ.എസ്.രവി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഹരിപ്പാട് ഡെപ്യൂട്ടി കമ്മീഷണർ ജി.ബൈജു അധ്യക്ഷനായി. മുനിസിപ്പൽ കൗണ്‍സിലർമാരായ എസ്.രാജേഷ്, മധുബാല നടരാജൻ, ചെട്ടികുളങ്ങര ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി.സുനിൽ, ഉപദേശക സമിതി ഭാരവാഹികളായ ഗോപൻ, ഹരിദാസ്, അബി, മോനു, ശ്രീകാന്ത്, പ്രവീൺ, അഖിൽ, വിജയൻ എന്നിവർ പങ്കെടുത്തു.