മാവേലിക്കര: വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്‌കൂളിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു. മാനേജിംഗ് ട്രസ്റ്റി എം.എൻ.ശശിധരൻ ഉദ്ഘാടനം നിർവ്വഹിച്ചു. എ്രിൻസിപ്പൽ കെ.പി.ഡിന്റോ അധ്യക്ഷനായി. പതഞ്ജലി യോഗാ ട്രെയിനിംഗ് ആൻഡ് റിസർച്ച് സെന്റർ എറണാകുളം അധ്യക്ഷൻ കൈതപ്രം വാസുദേവൻ നമ്പൂതിരി ഓൺലൈനിലൂടെ യോഗാദിന സന്ദേശം നൽകി. മാനേജ്‌മെന്റ് കമ്മറ്റി അംഗം ചെറുമഠം ബാലൻ പിള്ള, അനിൽ വിജയകുമാർ, യോഗാചാര്യൻ ശ്രീജിത്ത്, അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.