a

മാവേലിക്കര- അതിർത്തിയിലെ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സൈനികൻ ചെട്ടികുളങ്ങര നടയ്ക്കാവ് കാരുവേലിൽ കിഴക്കതിൽ വിഷ്ണു നായരുടെ മാതാവ് ഇന്ദിരാമ്മയെ കൊടിക്കുന്നിൽ സുരേഷ് എം.പി സന്ദർശിച്ചു. വിഷ്ണുവിന്റെ ഭാര്യ മായ താമസിക്കുന്ന പുല്ലുകുളങ്ങരയിലെ വീട്ടിലും ഫോണിൽ വിളിച്ച് കൊടിക്കുന്നിൽ വിവരങ്ങൾ അന്വേഷിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അലക്സ് മാത്യു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ഗോപൻ, രമേശ് ഉപ്പാൻസ് തുടങ്ങിയവർ എം.പിയോടൊപ്പം ഉണ്ടായിരുന്നു.