a

മാവേലിക്കര: അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ യോഗാ പരിശീലനം നടത്തി. യോഗ ഇൻസ്ട്രക്ടറും ടൗൺ വടക്ക് ഏരിയാ വൈസ് പ്രസിഡന്റുമായ ഗോപൻ സർഗ്ഗ നേതൃത്വം നൽകി. തുടർന്ന് നടന്ന യോഗം ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.കെ.വി.അരുൺ അധ്യക്ഷനായി. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സുരേഷ് പൂവത്തുമഠം മുഖ്യപ്രഭാഷണം നടത്തി. ടൗൺ തെക്ക് ഏരിയാ കമ്മറ്റി പ്രസിഡന്റ് ജീവൻ.ആർ ചാലിശ്ശേരിൽ നന്ദി പറഞ്ഞു.

നിയോജക മണ്ഡലം ട്രഷറർ കെ.എം.ഹരികുമാർ, ജില്ലാ കമ്മറ്റി അംഗം വിജയകുമാർ പരമേശ്വരത്ത്, ടൗൺ വടക്ക് ഏരിയാ പ്രസിഡന്റ് സന്തോഷ് കുമാർ മറ്റം, ഒ.ബി.സി മോർച്ച ജില്ലാ ട്രഷറർ രംഗനാഥൻ, ന്യൂനപക്ഷ മോർച്ച മണ്ഡലം സെക്രട്ടറി ഷോബി തോമസ്, എസ്.സി മോർച്ച മണ്ഡലം സെക്രട്ടറി അനിൽ കൊറ്റാർകാവ്, ഒ.ബി.സി മോർച്ച മണ്ഡലം സെക്രട്ടറി മുരുകൻ ആചാരി, ഏരിയാ ജനറൽ സെക്രട്ടറി സുജിത്ത്.ആർ പിള്ള, മേഘനാഥ്, പ്രമോദ് കൊച്ചിക്കൽ, സുരേഷ് കുമാർ, സൂരജ് സുകുമാരൻ, സുരേഷ് കൊറ്റാർകാവ്, സജികുമാർ എന്നിവർ പങ്കെടുത്തു.