ചേർത്തല:ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന വ്യാപകമായി 23ന് നടത്തുന്ന പ്രതിഷേധ സമരത്തിൽ ആലപ്പുഴ ജില്ലാ കമ്മിറ്റിയും പങ്കെടുക്കും. സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കുക,ഡീസലിന് സബ്‌സിഡി നൽകുക,വിൽപ്പന നികുതി ഒഴിവാക്കുക,പൊതുഗതാഗതം നിലനിറുത്താൻ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരമെന്ന് ജില്ലാ പ്രസിഡന്റ് പാലമുറ്റത്തു വിജയകുമാറും സെക്രട്ടറി വി.രാധാകൃഷ്ണനും അറിയിച്ചു.