തുറവൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പരാജയമാണെന്നാരോപിച്ച് അരൂർ - വയലാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വിളിച്ചുണർത്തൽ സമരം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം കെ.പി.സി.സി നിർവാഹക സമിതി അംഗം എസ്.ശരത് ഉദ്ഘാടനം ചെയ്തു. വയലാർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് അഡ്വ: വി.എൻ.അജയൻ അദ്ധ്യക്ഷനായി. ദിലീപ് കണ്ണാടൻ, കെ.ഉമേശൻ, മധുവാവക്കാട്, ജോണി തച്ചാറ, എം.കെ.ജയപാൽ, എം.കമാൽ, പി.എം.രാജേന്ദ്രബാബു, എസ്.ടി.ശ്യാമള കുമാരി, സി.ഒ.ജോർജ്, എ.കെ. ഷെരീഫ്, അജിത്ത്, കെ.ധനേഷ് കുമാർ, തുടങ്ങിയവർ സംസാരിച്ചു