പൂച്ചാക്കൽ: കോൺഗ്രസ് തൈക്കാട്ടുശേരി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷകദ്രോഹ നയങ്ങൾക്കെതിരെ കൃഷിഭവനുകൾക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രസിഡൻറ് കെ.എൻ.പൊന്നപ്പന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ല വൈസ് പ്രസിഡന്റ് കെ.ജി.ആർ.പണിക്കർ, ജി.വത്സപ്പൻ, കെ.എം.അഷറഫ്, സഖറിയാസ് കീഴാഞ്ഞലി, പി.എൻ.വി പണിക്കർ ,റംലാ റഹിം എന്നിവർ സംസാരിച്ചു