അമ്പലപ്പുഴ: വീടിനടുത്തുള്ള കാവിനു സമീപത്തുകൂടി അമ്മയ്ക്കൊപ്പം നടക്കുന്നതിനിടെ മകനു പാമ്പുകടിയേറ്റു. പുറക്കാട് പഞ്ചായത്ത് ഒമ്പതാം വാർഡിൽ വള്ളക്കടവ് വീട്ടിൽ പ്രസാദിന്റെ മകനും പുറക്കാട് എസ്.എൻ.എം.എച്ച് സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിയുമായ അബിൻ പ്രസാദിനെയാണ് (15) ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ട് 6.45 ഓടെ ആയിരുന്നു സംഭവം. അബിൻ പ്രസാദിനെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി.