aparna

ആലപ്പുഴ : കുതിരപ്പന്തി അപർണ കലാ-സാംസ്കാരിക സമിതി ആൻഡ് വായനശാലയുടെ ആഭിമുഖ്യത്തിൽ വായനാപക്ഷാചരണത്തോടനുബന്ധിച്ച് വായനാസന്ദേശവും ആദരിക്കലും സംഘടിപ്പിച്ചു. പ്രസിഡന്റ് ഡി.ബി.അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. പി.ജെ.സെബാസ്റ്റ്യൻ, എസ്.വീരപ്പൻ, ആർട്ടിസ്റ്റ് ടി.ബി.ഉദയൻ, വി.കെ.മോഹൻദാസ് എന്നിവർ പങ്കെടുത്ത ചടങ്ങിൽ യുവകവി ആന്റണി പി.ജെ.യെ ആദരിച്ചു.