ചേർത്തല:എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ വനിതാ സംഘം കേന്ദ്ര സമിതി അംഗവും 545-ാം ധർമ്മ പോഷിണി ശാഖാംഗവുമായ ഗുരുപ്രസന്നയെ യൂത്ത് മൂവ്‌മെന്റ് തുറവൂർ മേഖലാ കമ്മറ്റിയുടെ ആദരിച്ചു.ചേർത്തല യൂണിയൻ കൗൺസിലർ ടി.സത്യനും മേഖല സെക്രട്ടറി ഷാബു ഗോപാലും ചേർന്ന് പൊന്നാട അണിയിച്ചു. വൈസ് പ്രസിഡന്റ് ബിജു മൂലയിൽ,ജോയിന്റ് സെക്രട്ടറി കെ.എസ്.ബിനിഷ്,റെജി പുത്തൻചന്ത,മിനേഷ് മഠത്തിൽ,ശാഖ സെക്രട്ടറി കെ.പി.ബാബു,സതീശൻ,ഷാജി,സുശ്രുതൻ,ഷിബു,രാജു മാധവൻ എന്നിവർ പങ്കെടുത്തു