ചേർത്തല:ദേശീയപാതയിൽ ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ്, ബൈക്ക് ഓടിച്ചിരുന്നയാൾ മരിച്ചു.പിന്നിലിരുന്നയാൾക്ക് ഗുരുതര പരിക്കേറ്റു.ആലപ്പുഴ ബീച്ച് വാർഡിൽ പത്തായപുരയ്ക്കൽ പീറ്ററിന്റെ മകൻ ബോബി പീറ്റർ (43) ആണ് മരിച്ചത്.ഇന്നലെ രാത്രി പത്തരയോടെ ദേശീയപാതയിൽ വയലാർ കവലയ്ക്ക് സമീപമായിരുന്നു അപകടം. മെഡിക്കൽ ഫീൽഡിലെ ജീവനക്കാരനായ ജോബി ജോലികഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. നല്ല മഴയത്ത് ബൈക്ക് നിയന്ത്രണം തെറ്റി ഇടിച്ചതാകാമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പിന്നിലിരുന്ന് സഞ്ചരിച്ച റിയാസ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബോബിയുടെ മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിൽ.ഭാര്യ:സിനി.മക്കൾ:കെവിൻ,കെൽന.