ആലപ്പുഴ : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നെന്നാരോപിച്ച് കെ.ജി.ഒ.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ ജനറൽ ആശുപത്രിക്ക് മുന്നിൽ നടത്തിയ പ്രതിഷേധം ജില്ലാ സെക്രട്ടറി ആർ.രാജീവ് ഉദ്ഘാടനം ചെയ്തു സംസ്ഥാന കമ്മറ്റി അംഗങ്ങളായ സി.കെ.ഷിബു, എ.ആർ. സുന്ദർലാൽ, ജില്ലാ ജോയിന്റ് സെക്രട്ടറി റെനി സെബാസ്റ്റ്യൻ ഏരിയ സെക്രട്ടറി ഉദയകുമാർ എന്നിവർ പങ്കെടുത്തു.
ചേർത്തല, കായംകുളം, ചെങ്ങന്നൂർ, മാവേലിക്കര കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധത്തിന് ജില്ലാ പ്രസിഡന്റ് ആർ.സോമരാജൻ, പി.ബി. കൃഷ്ണകുമാർ, ദേവരാജ് കർത്താ ,സന്തോഷ് മാത്യു ,ഡോ.ശ്രീകല, ജി.സുനിൽ കുമാർ, അനീഷ് എന്നിവർ നേതൃത്വം നൽകി