ഹരിപ്പാട്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഹരിപ്പാട് നഗരസഭയിലെ വിവിധ വാർഡുകളിൽ തരിശായി കിടക്കുന്ന നിലങ്ങൾ, കരഭൂമി എന്നിവ കേരള കർഷകസംഘം ഹരിപ്പാട് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഏറ്റെടുത്തു കൃഷി ഇറക്കുന്നതിനുളള പദ്ധതിക്ക് തുടക്കമായി. 1 മുതൽ 4 വരെയും 26,28,29 എന്നീ വാർഡുകളിലെയും കൃഷി ചെയ്യുന്നതിനായി കർഷക ഗ്രൂപ്പുകൾ രൂപീകരിച്ചു. 29ാം വാർഡിൽ കർഷകസംഘം മേഖലാ ട്രഷററും,ഹരിപ്പാട് സർവ്വീസ് സഹകരണബാങ്ക് പ്രസിഡൻ്റുമായ സി.എൻ.എൻ.നമ്പിയുടെ തരിശ് സ്ഥലത്ത് വിവിധ ഇനം പച്ചക്കറി തൈകൾ നട്ടുകൊണ്ട് കർഷക തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി എം.സത്യപാലനും, കർഷകസംഘം ജില്ലാസെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും ഉദ്ഘാടനം നിർവഹിച്ചു. മേഖല പ്രസിഡൻ്റ് എം.എസ് ശ്യാംസുന്ദർ അദ്ധ്യക്ഷനായി. സെക്രട്ടറി സതീഷ് ആറ്റുപുറം സ്വാഗതം പറഞ്ഞു. സി.പി.എം ഹരിപ്പാട് ഏരിയാ സെക്രട്ടറി എൻ.സോമൻ, കർഷകസംഘം ഏരിയാ പ്രസിഡൻ്റ് പി.ചന്ദ്രൻ, ഏരിയാ സെക്രട്ടറി ആർ.സുരേഷ്, ലോക്കൽ കമ്മറ്റി സെക്രട്ടറി എസ്.കൃഷ്ണകുമാർ, സി.ഐ.റ്റി.യു ഏരിയാ സെക്രട്ടറി എം.തങ്കച്ചൻ, കൃഷി ഓഫീസർ രേഷ്മ, ഹരിപ്പാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് സി.എൻ.എൻ.നമ്പി, സെക്രട്ടറി എം.പത്മകുമാർ, മുൻ എ.ഡി.എ.സി.കെ.വേണുഗോപാൽ, എം.ഡി.മോഹനൻ, കൗൺസിലർമാരായ രാധാമണിയമ്മ, രാജശ്രി.എം എന്നിവർ പങ്കെടുത്തു.