ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയന്റെ കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി പള്ളിപ്പാട് 3505ാം നമ്പർ ശാഖയിലെ കിടപ്പുരോഗികൾക്കുള്ള സാമ്പത്തിക സഹായ വിതരണോദ്‌ഘാടനം യൂണിയൻ പ്രസിഡന്റ് കെ.അശോകപ്പണിക്കർ നിർവഹിച്ചു. യൂണിയൻ കൗൺസിലർ പി.ശ്രീധരൻ, ശാഖ പ്രസിഡന്റ് ഗോപിനാഥൻ, സെക്രട്ടറി മോഹനൻ, വൈസ് പ്രസിഡന്റ് ശിവദാസൻ, കമ്മിറ്റി അംഗങ്ങളായ രാജു, മുരളി, രാധ, രമണി എന്നിവർ സംസാരിച്ചു.