ഹരിപ്പാട്: പെട്രോൾ, ഡീസൽ വില വർദ്ധനക്കെതിരെ കേരള കോൺഗ്രസ് എം ഹരിപ്പാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹരിപ്പാട് പോസ്റ്റ് ആഫീസിന് മുന്നിൽ ധർണ്ണ നടത്തി. അഡ്വ.തോമസ്.എം.മാത്തുണ്ണി ധർണ്ണ സമരം ഉദ്ഘാടനം ചെയ്‌തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ ബേബി ജോൺ അദ്ധ്യക്ഷനായി. വർഗ്ഗീസ് എബ്രഹാം, ബിജു ആന്റണി, സതീഷ് മുട്ടo, റെജി എബ്രഹാം, അനിൽ തോമസ്‌, സുമ, വിശ്വൻ, ഫിലിപ്പ് കോശി, പീറ്റർ തെക്കുടുവൻ, കുര്യൻ, എ.കെ ജോസഫ്, മോനച്ചൻ എന്നിവർ സംസാരിച്ചു.