ആലപ്പുഴ: തീരപ്രദേശത്തെ ജനങ്ങളെ പുനരധിവസിപ്പിക്കുക എന്ന ലഷ്യത്തോടെ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പുനർഗേഹം പദ്ധതി പ്രകാരമുള്ള സ്ഥലമേ​റ്റെടുക്കൽ, പുനരധിവാസം എന്നിവ വേഗത്തിലാക്കണമെന്ന് ജില്ല കളക്ടർ എ. അലക്സാണ്ടർ നിർദ്ദേശം നൽകി.

വേലിയേ​റ്റ മേഖലയിൽ നിന്നും 50മീ​റ്റർ ചു​റ്റളവിലുള്ളവരെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാ​റ്റി പാർപ്പിക്കുന്നത്. മാറി താമസിക്കാൻ സന്നദ്ധരാവുന്ന കുടുംബങ്ങൾക്ക് സ്ഥലം വാങ്ങാൻ ആറ് ലക്ഷം രൂപയും വീട് നിർമിക്കുന്നതിന് നാല് ലക്ഷം രൂപയും ഉൾപ്പടെ 10ലക്ഷം രൂപയാണ് ഫിഷറീസ് വകുപ്പ് നൽകുന്നത്. കാട്ടൂർ മത്സ്യഗ്രാമത്തിൽ എട്ട് വീടുകളുടെയും അമ്പലപ്പുഴ മത്സ്യഗ്രാമത്തിൽ മൂന്ന് വീടുകളുടെയും പുറക്കാട് മത്സ്യ ഗ്രാമത്തിൽ ഒരു വീടിന്റെയും നിർമ്മാണം ആരംഭിച്ചു . മ​റ്റ് ഗ്രാമങ്ങളിൽ നടപടികൾ പുരോഗമിക്കുകയാണ്.

കാട്ടൂർ മത്സ്യഗ്രാമത്തിൽ മാറി താമസിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച 59 കുടുംബങ്ങളിൽ എട്ട് കുടുംബങ്ങളുടെ ഭവന നിർമ്മാണം ആരംഭിച്ചു.

മാറിത്താമസിക്കാൻ സന്നദ്ധരായവർക്കായി സ്ഥലം ഉടൻ കണ്ടെത്തണമെന്നും നിർദ്ദേശിച്ചു.

ഓരോ മേഖലയിലെയും പ്രവർത്തനങ്ങൾ

 പുന്നപ്ര തെക്ക് : . മൂന്ന് സ്ഥലങ്ങളുടെ രജിസ്‌ട്രേഷൻ പൂർത്തിയായി

 ആറാട്ടുപുഴ :. എട്ട് സ്ഥലങ്ങൾക്ക് അംഗീകാരം

 അമ്പലപ്പുഴ : മൂന്ന് വീടുകളുടെ നിർമ്മാണം ആരംഭിച്ചു

 തൃക്കുന്നപ്പുഴ: ഏഴ് സ്ഥലങ്ങൾക്ക് അംഗീകാരം ലഭിച്ചു.

 പുറക്കാട് :15 കുടുംബങ്ങൾക്ക് സ്ഥലം കണ്ടെത്തി

ചെത്തി, ചെന്നവരി, പൊള്ളേത്തൈ : 14 കുടുംബങ്ങൾ മാറിത്താമസിക്കാൻ തയ്യാറായി

ആലപ്പുഴ : 400 കുടുംബങ്ങൾ മാറിത്താമസിക്കാൻ തയ്യാറായി

'' സ്ഥലം കണ്ടെത്തൽ നടപടികൾ ഉടൻ പൂർത്തിയാക്കി സന്നദ്ധരായവരെ മാ​റ്റി താമസിപ്പിക്കണം. പദ്ധതിയെ ജനങ്ങളിലേക്ക് എത്തിച്ചു കൂടുതൽ ഗുണഭോക്താക്കളെ കണ്ടെത്തണം

ജില്ലാ കളക്ടർ