s

ആലപ്പുഴ : എസ്.എന്‍.ഡി.പി. യോഗം പന്തളം യൂണിയൻ പ്രസിദ്ധീകരിച്ച ശുദ്ധിപഞ്ചകം ഗ്രന്ഥത്തിന്റെ വിതരണോദ്ഘാടനവും, ശുദ്ധിപഞ്ചകം ക്യാമ്പയിന്റെ ഉദ്ഘാടനവും യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി നിർവഹിച്ചു. ശാഖ സെക്രട്ടറി പി.എൻ.ആനന്ദൻ പുസ്തകം ഏറ്റുവാങ്ങി. ശാഖകൾക്കുള്ള കൊവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണോദ്ഘാടനം യൂണിയൻ വൈസ് പ്രസിഡന്റ് ടി. കെ. വാസവൻ ഉളവുക്കാട് നിർവ്വഹിച്ചു. പദ്ധതി വിശദീകരണം യൂണിയൻ സെക്രട്ടറി ഡോ. എ. വി. ആനന്ദരാജ് പദ്ധതി വിശദീകരിച്ചു. യൂണിയൻ കൗണ്‍സിൽ അംഗങ്ങളായ രേഖ അനിൽ, സുരേഷ് മുടിയൂർകോണം, എസ്. ആദർശ്, ഉദയൻ പാറ്റൂർ, ഡോ. പുഷ്പാകരൻ വെട്ടിയാർ, ബി. സുധാകരൻ, അനിൽ ഐസെറ്റ്, ഉദയൻ മങ്ങാരം, രാജീവ് മങ്ങാരം, കെ.ശിവരാമൻ, സുകു സുരഭി എന്നിവർ പങ്കെടുത്തു.