ചേർത്തല: ഇറച്ചിക്കറിയുടെ വിലയെച്ചൊല്ലിയും ഓംലറ്റിൽ ഉപ്പുകൂടിയതിനെ തുടർന്നുമുണ്ടായ തർക്കമാണ് ഡൊമിനിക്കിന്റെ കുടുംബത്തെ അനാഥമാക്കിയത്. ചേർത്തല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് കാന്റീനിലെ ജീവനക്കാരനായിരുന്ന മണ്ണഞ്ചേരി പഞ്ചായത്ത് 20-ാം വാർഡ് കൂട്ടുങ്കൽ വീട്ടിൽ ഡൊമിനിക്കിനെ (ബാബു-58) ജോലിക്കിടെ 2011 ഡിസംബർ 29ന് രാത്രിയിലാണ് തണ്ണീർമുക്കംസ്വദേശി അനിൽകുമാർ (49) കുത്തി വീഴ്ത്തിയത്.
പൊറോട്ടയും ഇറച്ചികറിയും കഴിച്ച അനിൽകുമാർ വിലയെ ചൊല്ലി ജീവനക്കാരുമായി തർക്കത്തിലായി.ഇതുമായി ബന്ധപ്പെട്ടാണ് ഡൊമിനിക്കിനെ ഇയാൾ കുത്തിയത്. മദ്യാസക്തിയിലായ പ്രതിയെ സംഭവ സ്ഥലത്തു നിന്നുതന്നെ പിടികൂടിയിരുന്നു. കുത്തിയതോട് സി.ഐ ആയിരുന്ന ശിവൻകുട്ടിയാണ് കേസിന്റെ പ്രാഥമിക അന്വേഷണം നടത്തിയത്. തുടർന്ന് ചേർത്തല സി.ഐ കെ.ജി.അനീഷാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.