അമ്പലപ്പുഴ: ജില്ല ഞാറ്റുവേലചന്തയുടേയും കർഷക സഭകളുടേയും ജില്ലാതല ഉദ്ഘാടനവും മഠത്തിൽ പാടശേഖരത്തിലെ വിത ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ നിർവ്വഹിച്ചു.അമ്പലപ്പുഴ തെക്ക് കൃഷി ഭവനിലെ ഇക്കോ ഷോപ്പ് അങ്കണത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.അശ്വതി ഞാറ്റുവേല മുതൽ തിരുവാതിര ഞാറ്റുവേല വരെ കർഷക സഭകളും ഞാറ്റുവേലച്ചന്തകളും എല്ലാ കൃഷിഭവനുകളിലും നടപ്പാക്കുകയാണ് ..അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ലാൽ യോഗത്തിൽ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ്, ആത്മ പ്രൊജക്ട് ഡയറക്ടർ അലീന ആൻറണി, പ്രിൻസിപ്പൽ കൃഷി ഓഫീസർ ലതാ മേരി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ജുനൈദ്, ജില്ലാ പഞ്ചായത്തംഗം എ.ആർ.കണ്ണൻ,ബ്ലോക്ക് വൈസ് പ്രസിഡന്റ് വി.എസ്.മായാദേവി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിബി വിദ്യാനന്ദൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഗീതാ ബാബു, ബിന്ദു ബൈജു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ രതീഷ് തുടങ്ങിയവർ പങ്കെടുത്തു.