ആലപ്പുഴ: കൈനകരി പഞ്ചായത്ത് അഞ്ചാം വാർഡിൽ പട്ടേൽ ജെട്ടി പ്രദേശത്ത് സംരക്ഷണഭിത്തി കെട്ടാനുള്ള സർക്കാരുത്തരവ് പാലിക്കപ്പെടാത്തതിൽ പ്രദേശവാസികൾ പ്രതിഷേധത്തിൽ. 2017 ൽ ജില്ലാ കളക്ടറുടെ പൊതുജനപരാതി പരിഹാര പരിപാടിയായ സേവനസ്പർശത്തിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ, ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും കരിങ്കൽ ഭിത്തിയില്ലാത്തതിനാൽ ശക്തമായ തിരയിൽ പ്രദേശം ഇടിയുന്നതായി ബോദ്ധ്യപ്പെടുകയും ചെയ്തിരുന്നു. പ്രദേശത്തിന്റെ സംരക്ഷണത്തിനായി 110 മീറ്റർ നീളത്തിൽ സംരക്ഷണ ഭിത്തി കെട്ടുന്നതിന് 11.60ലക്ഷം രൂപയുടെ വിശദമായ എസ്റ്റിമേറ്റും തയാറാക്കി സമർപ്പിച്ചു.