അമ്പലപ്പുഴ: പുറക്കാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ സസ്പെൻഡ് ചെയ്യുക, പഞ്ചായത്ത് ഓഫീസിൽ അക്രമം നടത്തിയ സി.പി.എം പ്രവർത്തകർക്കെതിരെ കേസ് എടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി പുറക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുറക്കാട് ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ഡി .അശ്വിനി ദേവ് ഉദ്ഘാടനം ചെയ്തു. പുറക്കാട് സൗത്ത് ഏരിയ കമ്മിറ്റി പ്രസിഡന്റ് രജിത് രമേശൻ അദ്ധ്യക്ഷത വഹിച്ചു.അമ്പലപ്പുഴ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ. അനിൽകുമാർ, സെക്രട്ടറി അജു പാർത്ഥസാരഥി, മഹിളാമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ആശാ രുദ്രാണി, എസ്. അരുൺ, ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം അഡ്വ.ഗണേഷ് കുമാർ, കെ. യശോധരൻ, തൈച്ചിറ രാജീവ്,ആകാശ് പെരുവത്ര, സോണി രാജ് തുടങ്ങിയവർ പ്രസംഗിച്ചു.