ആലപ്പുഴ : ഒാൺലൈൻ പഠന സൗകര്യമില്ലാതിരുന്ന അമ്പലപ്പുഴ താലൂക്കിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികൾക്ക് ആലപ്പുഴ ഗവ. സർവ്വന്റ്സ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ സ്മാർട്ട് ടിവി നൽകി. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ.നാസർ വിതരണോദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എൻ. അരുൺകുമാർ അദ്ധ്യക്ഷനായി. ബോർഡംഗങ്ങളായി ആർ.സതീഷ് കൃഷ്ണ, മിനിമോൾ വർഗീസ് ,പി.യു.ശാന്താറാം, എം.പി ഗിരിപ്രസാദ് എന്നിവർ പങ്കെടുത്തു. വൈസ് പ്രസിഡന്റ് എസ്. പ്രദീപ് സ്വാഗതവും സെക്രട്ടറി ആർ.ശ്രീകുമാർ നന്ദിയും പറഞ്ഞു.