ഹരിപ്പാട്: കേരള കാർഷികവികസന കർഷക ക്ഷേമ വകുപ്പ് ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്ന കർഷക സഭയും ഞാറ്റുവേല ചന്തയും ആറാട്ടുപുഴ കൃഷി ഭവനിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത ഉദ്ഘാടനം ചെയ്തു. കൃഷി ആഫീസർ ഐശ്വര്യ അധ്യക്ഷത വഹിച്ചു. ഡി. കാശിനാഥൻ, കെ.രാജീവൻ, പ്രോഫ.കെ.ഖാൻ,മെമ്പർമാരായ രത്‌നമ്മ രാജേന്ദ്രൻ, കുക്കു ഉന്മേഷ്, പി.വിജയൻ, ആർ.സുനിൽകുമാർ,അശോകൻ തുടങ്ങിയവർ സംസാരിച്ചു.