ആലപ്പുഴ: സ്റ്റേജ് ആർട്ടിസ്റ്റ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഒഫ് കേരള (സവാക്) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്യും. വ്യാഴാഴ്ച്ച രാവിലെ 10ന് ഇരുമ്പുപാലത്തിന് സമീപമുള്ള സവാക് ഓഫീസിൽ നരസിംഹപുരം വിശ്വനാഥൻ വിതരണോദ്ഘാടനം നിർവഹിക്കും. ജില്ലാ പ്രസിഡന്റ് പി.കെ.വിജയൻ അദ്ധ്യക്ഷതവഹിക്കും. സംസ്ഥാന നേതാക്കളായ അലിയാർ പുന്നപ്ര,സുദർശനൻ വർണം, നെടുമുടി അശോക് കുമാർ, വിനോദ് കുമാർ, അചുംബിത, ജില്ലാ സെക്രട്ടറി രാജേശ്വരി പ്രസാദ് തുടങ്ങിയവർ പങ്കെടുക്കും.