sfi

ആലപ്പുഴ: വർണ്ണവെറിക്കും ജാതീയ അതിക്രമങ്ങൾക്കും എതിരെ എസ്.എഫ്.ഐ ആലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുട്ടുകുത്തി പ്രതിഷേധം നടത്തി. വൈ.എം.സി.എ പാലത്തിന് സമീപം നടന്ന സമരം ഏരിയ സെക്രട്ടറി കെ.കമൽ ഉദ്‌ഘാടനം ചെയ്തു. സൽമാൻ ഫൈസൽ, സോനു സോണി,അമൽ നൗഷാദ്, ആദിൽ നൗഷാദ്, സൗരവ് സുരേഷ് എന്നിവർ പങ്കെടുത്തു.