കറ്റാനം: ഭരണിക്കാവ് പഞ്ചായത്തിന്റേയും കൃഷിഭവന്റേയും നേതൃത്വത്തിൽ ഞാറ്റുവേല ചന്തയും കർഷക ഗ്രാമസഭയും നടത്തി.പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. വി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കുഞ്ഞുമോൾ റജി അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ എൻ.ഷൈലജ, നികേഷ് തമ്പി, ഗ്രാമപഞ്ചായത്തംഗം ഗോപൻ ഭരണിക്കാവ്, ഭരണിക്കാവ് സർവ്വീസ് സഹകരണ സംഘം പ്രസിഡന്റ് കോശി അലക്സ്, ബി.പ്രീതാകുമാരി, നസീറാ ബീവി എന്നിവർ സംസാരിച്ചു..