s

ആലപ്പുഴ: ജില്ലയിൽ 12 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. നാല് പേർ വിദേശത്തുനിന്നും എട്ട് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. നിലവിൽ 103 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.

കുവൈറ്റിൽ നിന്നെത്തിയ 46വയസുള്ള മാരാരിക്കുളം സ്വദേശി, മുംബയിൽ നിന്നെത്തിയ മുതുകുളം സ്വദേശിയായ യുവാവ്, ചെന്നൈയിൽ നിന്നു വന്ന പട്ടണക്കാട് സ്വദേശികളായ മൂന്നംഗ കുടുംബം, ബംഗളൂരുവിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമെത്തിയ തൈക്കാട്ടുശേരി സ്വദേശികളായ യുവതികൾ, നൈജീരിയയിൽ നിന്നും തിരുവനന്തപുരത്തെത്തി കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന പത്തിയൂർ സ്വദേശിയായ യുവാവ്, മുംബയിൽ നിന്നു വന്ന 47 വയസുള്ള കാർത്തികപ്പള്ളി സ്വദേശിനി, ദുബായിൽ നിന്നെത്തിയ ചേർത്തല സ്വദേശിയായ യുവാവ്, കുവൈറ്റിൽ നിന്നെത്തിയ പാലമേൽ സ്വദേശിയായ യുവാവ്, മുംബയിൽ നിന്നു വന്ന 49 വയസുള്ള കായംകുളം സ്വദേശിനി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.