അമ്പലപ്പുഴ : ഓൺലൈൻ പഠനത്തിന് ടിവി ഇല്ലാത്ത അമ്പലപ്പുഴ താലൂക്കിലെ 25 കുടുംബങ്ങൾക്ക് സേവാഭാരതിയുടെ നേതൃത്വത്തിൽ സ്മാർട്ട് ടിവി വിതരണം ചെയ്തു. ഇതിന്റെ വിതരണോദ്ഘാടനം ആർ.എസ്.എസ് സംസ്ഥാന സഹ സേവാ പ്രമുഖ് എം.സി.വത്സൻ നിർവഹിച്ചു. സേവാഭാരതി ജില്ലാ പ്രസിഡന്റ് ഡോ.സി.ദിലീപ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സംഘചാലക് ആർ.സുന്ദർ, ജില്ല സഹകാര്യ വാഹ് വി.ഉണ്ണിക്കൃഷ്ണൻ, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് വി.ശ്രീജിത്ത്, ബി.ജെ.പി ദക്ഷിണമേഖല ഉപാദ്ധ്യക്ഷൻ കൊട്ടാരം ഉണ്ണിക്കൃഷ്ണൻ, ജനറൽ സെക്രട്ടറി എസ്.സതീഷ് കുമാർ, താലൂക്ക് സേവാപ്രമുഖ് എ.എൻ.സാനു തുടങ്ങിയവർ പങ്കെടുത്തു.