മാന്നാർ:ആലിൻഡ് സ്വിച്ച് ഗിയർ എംപ്ലോയീസ് അസോസിയേഷൻ തൊഴിലാളി സംഗമവും അനുമോദനവും ഇന്ന് ഉച്ചക്ക് 1ന് അസോസിയേഷൻ ഹാളിൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ്‌ കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ്‌ മാന്നാർ അബ്‌ദുൾ ലത്തീഫ് അദ്ധ്യക്ഷത വഹിക്കും. സർവീസിൽ നിന്നും വിരമിക്കുന്ന അസോസിയേഷൻ ജനറൽ സെക്രട്ടറി സണ്ണി കോവിലകത്തിന് യാത്രയയപ്പ് നൽകും.