മാന്നാർ: മാന്നാർ കുട്ടമ്പേരൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് സലാലയിൽ മരിച്ചു. കുരിക്കാട്ടിൽ കണ്ണൻ എന്ന ശ്രീജിത് (31) ആണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ പതിനൊന്ന് വർഷമായി സലാലയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു .അവിവാഹിതനാണ്. പിതാവ് :ചന്ദ്രൻ. മാതാവ് :രോഹിണി . മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.