a

മാവേലിക്കര: മാവേലിക്കര-കറ്റാനം റോഡിന്റെ അശാസ്ത്രീയമായ നിർമ്മാണത്തെ തുടർന്ന് പുതിയകാവ് മാർ ഇവാനിയോസ് റോഡ് ജംഗ്ഷനിൽ രൂപപ്പെട്ട വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സമര സമിതിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. സമരം ഡി.സി.സി സെക്രട്ടറി നൈനാൻ.സി കുറ്റിശ്ശേരിൽ ഉദ്ഘാടനം ചെയ്തു. സമരസമിതി കൺവീനർ മാത്യു കണ്ടത്തിൽ അദ്ധ്യക്ഷനായി. കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് തോമസ്.സി കുറ്റിശ്ശേരിൽ, സംസ്‌കാര സാഹിതി സംസ്ഥാന സെക്രട്ടറി അനി വർഗീസ്, അജി നാടാവള്ളി, അലക്‌സ് കളീക്കൽ, ബിജു മണപ്പള്ളിൽ,എസ്.അലക്‌സാണ്ടർ, സുനി ആലീസ് എബ്രഹാം, തോമസ് കുര്യൻ, തോമസ് മാത്യു, തോമസ് ജോൺ, ഉമ്മൻ വർഗീസ്, സോമൻ കിണറ്റുകര, മോഹൻദാസ് എന്നിവർ പങ്കെടുത്തു.